മസ്തിഷ്‌കാഘാതം സിവില്‍ പോലീസ് ഓഫീസര്‍ മരിച്ചു
കമ്പളക്കാട് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ മാനന്തവാടി ഒണ്ടയങ്ങാടി എടപ്പടി തമ്മന്‍കോട് ടി.ആര്‍ വിനു (40) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം നൈറ്റ് പട്രോളിംഗിനിടെ കുഴഞ്ഞുവീണ വിനുവിനെ ആദ്യം കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് അതീവഗുരുതരാവസ്ഥയിലായതിനാല്‍ കോഴിക്കോട് മൈത്ര ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.എന്നാല്‍ അവിടെ നിന്നും മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയും തിരികെ മേപ്പാടി വിംസിലേക്ക് കൊണ്ടുവരികയുമായിരുന്നു. ഇന്ന് ഉച്ചയോടെ മരണം സ്ഥിരീകരിച്ചു. ബിന്ദുവാണ് ഭാര്യ. വിഖേഷ്, വിനായക് എന്നിവര്‍ മക്കളാണ്.