സുല്‍ത്താന്‍ ബത്തേരി ടൗണിലെ ഓവ് ചാലുകള്‍ തുറന്ന് വൃത്തിയാക്കുന്ന നടപടികള്‍ ബത്തേരി മുനിസിപ്പാലിറ്റി ആരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ റോഡില്‍ വെള്ളം കയറി മണിക്കൂറുകളോളം ഗതാഗത സ്തംഭനവും, ഗാന്ധി ജംഗ്ഷനിലും പരിസരത്തുമുള്ള കടകളില്‍ വെള്ളം കയറുകയും ഉണ്ടായി. ഇതില്‍ പ്രതിക്ഷേധിച്ച് വ്യാപാരികളും രംഗത്ത് വന്നിരുന്നു. ഓടകള്‍ മുഴുവന്‍ മാലിന്യങ്ങള്‍ കൊണ്ട് നിറഞ്ഞിരുന്നു. ഹൈവേ റോഡ് നവീകരണ സമയത്ത് മാലിന്യം നീക്കാതെ ഓടകള്‍ സ്ലാബിട്ട് മൂടിയതാണ് ഇതിന് കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.