മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക കൈമാറി
വെണ്ണിയോട് സി.ഐ.ടി.യു യൂണിറ്റിലെ 24 ഓട്ടോറിക്ഷകള്‍ ഓടിയ ഒരു ദിവസത്തെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ തുക ഏറ്റുവാങ്ങി. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ സുഗതന്‍ സി.പി.ഐ.എം കല്‍പ്പറ്റ ഏരിയാ സെക്രട്ടറി എം മധു സി.ഐ.ടി.യു, കല്‍പ്പറ്റ ഏരിയ പ്രസിഡണ്ട് റിയാസ് കമ്പളക്കാട്, വെണ്ണിയോട് ലോക്കല്‍ സെക്രട്ടറി വി ജെ ജോസ്, റഷീദ് വെണ്ണിയോട്, വി ജെ ജോര്‍ജ് , വിനോദ് കുമാര്‍ ഷാജിന്‍ ജോസ് മുഹമ്മദ് ഫസല്‍ എന്നിവര്‍ സംബന്ധിച്ചു