ഫോട്ടോ പ്രദര്‍ശനം ആരംഭിച്ചു
ലോക ഫോട്ടോഗ്രാഫി ദിനാചരണത്തിന്റെ ഭാഗമായി മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തില്‍ ഫോട്ടോ പ്രദര്‍ശനം ആരംഭിച്ചു. കേരള ലളിതകലാ അക്കാദമിയുടെ ഫോട്ടോ പ്രദര്‍ശനത്തിലേക്ക് കഴിഞ്ഞ വര്‍ഷങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട മാനന്തവാടിയിലെ എബിന്‍ മാത്യു,അജയ് ബേബി, ഫ്രാന്‍സിസ് ബേബി, മധു എടച്ചന, അജി കൊളോണിയ, എം.കെ.രവി എന്നിവരുടെ സെലക്ഷന്‍ ലഭിച്ച ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.പ്രദര്‍ശനം 29 ന് ന് അവസാനിക്കും.ഡോ.കെ.വിജയകൃഷ്ണന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്‌ക്കാരങ്ങള്‍ നേടിയ ഫോട്ടോഗ്രാഫര്‍ ബേബി മേമനയെ ചടങ്ങില്‍ ആദരിച്ചു. ഗ്രന്ഥാലയം വൈസ് പ്രസിഡണ്ട് എം.ഗംഗാധരന്‍ അദ്ധ്യക്ഷനായിരുന്നു.