എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തി
മാനന്തവാടി ക്ഷീരോല്‍പ്പാദക സഹകരണ സംഘം തിരഞ്ഞെടുപ്പ് എല്‍.ഡി.എഫ് നിലനിര്‍ത്തി. എല്‍.ഡി.എഫ് നേതൃത്വത്തിലുള്ള ക്ഷീരകര്‍ഷക ജനാധിപത്യ മുന്നണിയും യു.ഡി.എഫ് നേതൃത്വത്തിലുള്ള ക്ഷീരകര്‍ഷക സഹകരണ മുന്നണിയും തമ്മിലായിരുന്നു മത്സരം. വര്‍ഷങ്ങളായി സംഘത്തിന്റെ ഭരണം കൈയാളുന്നത് എല്‍.ഡി.എഫ് ആണെങ്കിലും യു.ഡി.എഫ് നല്ല മത്സരം തന്നെയാണ് കാഴ്ചവെച്ചത്. എല്‍.ഡി.എഫിലെ പി.ടി.ബിജുവിനെ പ്രസിഡന്റായും തിരഞ്ഞെടുത്തു.ആകെയുള്ള 1794 അംഗങ്ങളില്‍ 1648 വോട്ടുകള്‍ പോള്‍ ചെയ്തു. ഇതില്‍ രണ്ട് വോട്ടുകള്‍ ടെണ്ടര്‍ വോട്ടുകളാണ്. മൂന്ന് മണിയോടെ വോട്ടെടുപ്പ് കഴിഞ്ഞതോടെ വേട്ടെണ്ണല്‍ നടപടികള്‍ ആരംഭിച്ചു.നാല് ടേബിളുകളിലായാണ് വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയത്.എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളായ പി.ടി.ബിജു, പി.കെ.എല്‍ദോ, ഷിബു തോമസ്, സണ്ണി ജോര്‍ജ്,വര്‍ഗ്ഗീസ് ജേക്കബ് എന്ന ബിജു അമ്പിത്തറ, എന്നിവര്‍ ജനറല്‍ വിഭാഗത്തിലും എം.കെ.ഗിരിജ, റെജി ജോസി, സോന. ടി.ജെ. എന്നിവര്‍ വനിതാ വിഭാഗത്തിലും സി.സി.രാമന്‍ എസ്.സി/എസ്.ടി.വിഭാഗത്തിലും വിജയികളായി.കഴിഞ്ഞ 25 വര്‍ഷത്തോളമായി എല്‍.ഡി.എഫ് ആണ് ക്ഷീര സംഘം ഭരണം കൈയാളിയതെങ്കിലും ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നല്ല മത്സരം തന്നെയാണ് കാഴ്ചവെച്ചത്.വിജയത്തില്‍ ആഹ്ലാദം പങ്കിട്ട് ടൗണില്‍ ആഹ്ലാദ പ്രകടനവും നടത്തി. ക്ഷീരവികസന വകുപ്പ് ക്വാളിറ്റി കണ്‍ട്രോളിംഗ് ഓഫീസര്‍ പി.അനിതയായിരുന്നു വരണാധികാരി. പി.ടി.ബിജുവിനെ ആദ്യ ഭരണ സമിതി യോഗത്തില്‍ പ്രസിഡന്റായും തീരുമാനിച്ചു.ഇത് രണ്ടാം തവണയാണ് ബിജു പ്രസിഡന്റാവുന്നത്.വിജയിച്ച എല്‍.ഡി.എഫ്. അംഗങ്ങളില്‍ ഏഴ് സി.പി.എമ്മും രണ്ട് സി.പി.ഐ അംഗങ്ങളുമാണ്.