അന്‍പൊട് കൊച്ചിയുടെ ദുരിതാശ്വാസ സഹായം
അന്‍പൊട് കൊച്ചി ജീവകാരുണ്യ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ തിരുനെല്ലി പഞ്ചായത്തില്‍ ഗോത്ര ജനങ്ങള്‍ക്ക് ദുരിതാശ്വാസ കിറ്റുകള്‍ വിതരണം ചെയ്തു . കൂട്ടായ്മക്കു വേണ്ടി സിനിമാതാരം പൃഥ്വിരാജ് അയച്ച 10 ലക്ഷം രൂപയ്ക്കുള്ള സാധനങ്ങളാണ് വയനാട് പഞ്ചായത്ത് ഡെപ്യൂട്ടി യഡറക്ടര്‍ ടിമ്പിള്‍ മാഗിയുടെ നേതൃത്വത്തില്‍ വിതരണം ചെയ്തത്.ഒരു ലക്ഷത്തിലധികം വളണ്ടിയോഴ്‌സ് സന്നദ്ധ പ്രവര്‍ത്തനം നടത്തുന്ന അന്‍പൊട് കൊച്ചി കഴിഞ്ഞ പ്രളയകാലത്തും വയനാട് ഉള്‍പ്പെടെ പ്രദേശങ്ങളില്‍ ദുരിതാശ്വാസ കിറ്റുകള്‍ വിതരണം ചെയ്തിരുന്നു. കാട്ടിക്കുളത്ത് കിറ്റുകള്‍ ഏറ്റുവാങ്ങാന്‍ നൂറുകണക്കിന് ആളുകളാണ് എത്തിയത്. അരിയും മറ്റ് നിത്യോപയോഗ സാധനങ്ങളും ന്ന കിറ്റുകളാണ് ഗോത്ര ജനങ്ങള്‍ക്ക് നല്‍കിയത്. പൃഥ്വിരാജ് അയച്ച് ദുരിതാശ്വായ കിറ്റുകളുടെ ലോഡുകള്‍ കാട്ടിക്കുളത്ത് തിരുനെല്ലി ഗ്രാമ പഢ്ചായത്ത് ഓഫീസില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മായദേവി, വില്ലേജ് ഓഫിസര്‍,ട്രൈബല്‍ ഡലവലപ്‌മെന്റ് ഓഫിസര്‍ തുടങ്ങിയവര്‍ ഏറ്റുവാങ്ങി വിതരണം ചെയ്തു.