അപകടവളവില്‍ മിനിലോറി മറിഞ്ഞു

0

സ്ഥിരം അപകട വളവായി തലപ്പുഴ 43 വെള്ളച്ചാട്ടം വളവ് .ഇന്നും ഈ വളവില്‍ മിനിലോറി മറിഞ്ഞു. കണ്ണൂര്‍ ഭാഗത്തേക്ക് ജനറേറ്റര്‍ കൊണ്ട് പോവുകയായിരുന്ന മിനിലോറിയാണ് രാവിലെ 9.30 തോടെ മറിഞ്ഞത്. ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു.ഈ വളവില്‍ അപകടം പതിവാണ്. റോഡിന്റെ ഒരു ഭാഗം കുത്തനെയുള്ള ഇറക്കമാണ്. ഇന്ന് മറിഞ്ഞ ലോറി എതിര്‍ സൈഡിലേക്ക് മറിഞ്ഞതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. അപകട വളവായിട്ടും മുന്നറിയിപ്പ് ബോര്‍ഡുകളോ പ്രതിരോധ മാര്‍ഗ്ഗങ്ങളോ മറ്റ് സംവിധാനങ്ങളോ ഒരുക്കിയില്ലെന്ന പരാതിയും നിലനില്‍ക്കുന്നു.അപകടങ്ങള്‍ തുടര്‍കഥയായ സാഹചര്യത്തില്‍ മുന്നറിയിപ്പ് ബോര്‍ഡുകളടക്കമുള്ള സംവിധനങ്ങള്‍ ഒരുക്കണമെന്നാണ് നാട്ടുകാരുടെയും ഡ്രൈവര്‍മാരുടെയും ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!