ലോട്ടറിയടിച്ച 5000 രൂപ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കി മാതൃകയാവുകയാണ് ഏരിയപ്പള്ളി കോളനിയിലെ രാജമ്മ. കഴിഞ്ഞ ദിവസം ലോട്ടറിയടിച്ച് ലഭിച്ച അയ്യായിരം രൂപയും കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലേക്കും പുല്‍പ്പള്ളി സീതാദേവി ക്ഷേത്രത്തിലേക്കും വഴിപാടിനായി ലഭിച്ച തുകയുള്‍പ്പെടെ ഏഴായിരം രൂപയാണ് പുല്‍പ്പള്ളി പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചത്. കഴിഞ്ഞ വര്‍ഷവും ചെന്നൈയിലെ ക്ഷേത്രത്തില്‍ വഴിപാടായി നല്‍കാനിരുന്ന പണം പ്രളയബാധിതര്‍ക്കായി നല്‍കിയിരുന്നു. പുല്‍പ്പള്ളി ടൗണിലും മറ്റും ആക്രി സാധനങ്ങള്‍ ശേഖരിച്ച് ഉപജീവനം നടത്തിവരികയാണ് രാജമ്മ. രാജമ്മ നല്‍കിയ തുക പുല്‍പള്ളി എസ് ഐ അജീഷ് കുമാര്‍ രാജമ്മയുമായി ട്രഷറിയിലെത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടക്കുകയായിരുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.