പ്രളയബാധിതർക്ക് സേവാഭാരതിയുടെ സഹായഹസ്തം

0

പ്രളയബാധിതർക്ക് സഹായ ഹസ്തവുമായി ഇക്കുറിയും സേവാഭാരതി രംഗത്ത്.മഴക്കെടുതിയും വെള്ളപ്പൊക്കവും മൂലം ദുരിതമനുഭവിക്കുന്ന സാധുജനങ്ങൾക്കായി സേവാഭാരതിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടപ്രവർത്തനങ്ങൾക്ക് ഇന്നുമുതൽ തുടക്കം കുറിച്ചു.രണ്ടാം ഘട്ട ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും വീട്ടുപകരണങ്ങളുമടങ്ങിയ കിറ്റളുമായി സേവാഭാരതി പ്രവർത്തകർ ദുരിതബാധിതമേഖലകളിലേക്ക് യാത്രതിരിച്ചു. ദേശീയസേവാരഭാരിയുടെ മാനന്തവാടി സംഭരണകേന്ദ്രത്തിൽ നിന്നും ദുരിതാശ്വാസ സാമഗ്രികളുമായി പുറപ്പെട്ട വാഹനങ്ങൾ ആർഎസ്എസ് ജില്ലാ ശാരീരിക് ശിക്ഷൺപ്രമുഖ് വി.എ.സുരേഷ് ഫ്ലാഗ്ഓഫ് ചെയ്തു.ഖണ്ഡ് കാര്യവാഹ് വി.ബാലൻ,പി.പ്രദീപ് കുമാർ,സന്തോഷ്.ജി നായർ,ജികെ.മാധവൻ,മനോജ് പിലാക്കാവ്, വി.എ.വിനോദ്,പുനത്തിൽരാജൻ എന്നിവർ നേതൃത്വം നൽകി.സേവാഭാരതിയുടെ നേതൃത്വത്തിൽ പ്രളയബാധിതമേഖലകളിൽ ഒന്നാം ഘട്ടത്തിൽ നടത്തിയ രക്ഷാപ്രവർത്തനങ്ങൾക്കും ശുചീകരണ പ്രവർത്തികൾക്കും ജന പിൻതുണ ലഭിച്ചിരുന്നു.ഒന്നാംഘട്ട ശുചീകരണ പ്രവർത്തനത്തിലേർപ്പെട്ട നൂറക്കിന് പ്രവർത്തകർക്ക് ദിവങ്ങളോളം സൗജന്യമായി ഉച്ചഭക്ഷണം നൽകിക്കൊണ്ട് കേരളാ ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാഘടകം പരിപൂർണ പിന്തുണ നൽകിയത് ശ്രദ്ധേയമായി.

Leave A Reply

Your email address will not be published.

error: Content is protected !!