പ്രളയബാധിതര്‍ക്ക് കൈത്താങ്ങാകാന്‍ സേവാഭാരതിയും. ജില്ലയിലെ സംഭരണ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു
സേവാഭാരതിയുടെ ജില്ലയിലെ സംഭരണ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു.നൂറുകണക്കിന് സന്നദ്ധപ്രവര്‍ത്തകര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജ്ജീവം.കണിയാമ്പറ്റ കൂടോത്തുമ്മല്‍ പൊങ്ങിനി വിഘ്നേശ്വര സംസ്‌കൃത കോളേജിലാണ് സേവാഭാരതി യുടെ ജില്ലാ സംഭരണ കേന്ദ്രം ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷവും ഇതേ സ്ഥലത്തു തന്നെയായിരുന്നു സേവാഭാരതീയുടെ ജില്ലാ സംഭരണ കേന്ദ്രം.കഴിഞ്ഞ വര്‍ഷം ആയിരക്കണക്കിന് ദുരിതാശ്വാസ കിറ്റുകളാണ് സേവാഭാരതിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ വിതരണം ചെയ്തത്. ഇത്തവണയും അതിലൊരു മാറ്റവും വരുത്തിയിട്ടില്ല . കേരളത്തിനകത്തും പുറത്തും നിന്നും നിരവധി ട്രക്ക് ലോഡുകളാണ് ദിനവും സംഭരണ കേന്ദ്രത്തിലെത്തുന്നത്. ജില്ലയിലെ ഓരോ പഞ്ചായത്തിലും കമ്മറ്റികള്‍ രൂപീകരിച്ച്, അവര്‍ തരുന്ന വിവരങ്ങള്‍ക്കനുസരിച്ച് വ്യക്തമായും അര്‍ഹത പെട്ടവര്‍ക്ക് മാത്രമാണ് സേവാഭാരതി ദുരിതാശ്വസ കിറ്റുകള്‍ വിതരണം ചെയ്യുന്നത്.ജാതി മത രാഷട്രീയ ഭേതമന്യേ നിരവധി പേരാണ് ഇപ്പോള്‍ സംഭരണ കേന്ദ്രത്തില്‍ സാധന സാമഗ്രികള്‍ തരംതിരിച്ച് പ്രത്യേകം കിറ്റുകളാക്കാനായി എത്തുന്നത്. അരി,പഞ്ചസാര,കടല,പരിപ്പ് ,ചെറുപയര്‍ തുടങ്ങി ഒരു വീട്ടിലേക്ക് വേണ്ട എല്ലാ സാധനങ്ങളും വസ്ത്രങ്ങള്‍, ക്ലീനിംഗ് കിറ്റ് ഉള്‍പെടെ നിരവധി സാധനങ്ങളാണ് ഇപ്പോള്‍ സംഭരണ കേന്ദ്രത്തിലെത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ സേവാഭാരതിയുടെ ദുരിതാശ്വാസകിറ്റുകളടങ്ങുന്ന വാഹനങ്ങള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് പോയി തുടങ്ങും.ജില്ലയിലുടനീളം സേവാഭാരതി യുടെ പ്രവര്‍ത്തകര്‍ കിണര്‍ വൃത്തിയാക്കല്‍,ക്ലീനിംഗ് ഉള്‍പെടെയുള്ള നിരവധി സേവനങ്ങളാണ് ചെയ്തു കൊണ്ടിരിക്കുന്നത്.തീര്‍ത്തു നിസ്വാത്ഥമായ ഇവരുടെ ഈ സേവനം ദുരിതങ്ങളില്‍പെട്ടവര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.