പൂതാടി സര്‍വ്വീസ് സഹകരണ ബാങ്ക് ഉദ്ഘാടനം നാളെ
പൂതാടി സര്‍വ്വീസ് സഹകരണ ബാങ്ക് വാകേരി ശാഖ ഉദ്ഘാടനം നാളെ വൈകുന്നേരം മൂന്നിന് നടക്കുമെന്ന് ബാങ്ക് പ്രസിഡന്റ് കെ.കെ.വിശ്വനാഥന്‍ മാസ്റ്റര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബത്തേരി എം.എല്‍.എ ഐ.സി.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വയനാട് സഹകരണ സംഘം ജോയിന്റ് രജിസ്റ്റാര്‍ പി.റഹിം മുഖ്യ പ്രഭാഷണം നടത്തും. സഹകരണ സംഘം ഓഡിറ്റ് വിഭാഗം ജോ. ഡയറക്ടര്‍ ചന്ദ്രന്‍ കൊയിലോടന്‍ ആദ്യ നിക്ഷേപം സ്വീകരിക്കും.വൈസ് പ്രസിഡന്റ് എം.എന്‍.ദിവാകരന്‍, ഡയറക്ടര്‍ എന്‍.ആര്‍.സോമന്‍ മാസ്റ്റര്‍, സെക്രട്ടറി ടി.കെ.വിശ്വനാഥന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.