കാല്‍ കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍
മുത്തങ്ങ എക്സൈസ് ചെക്‌പോസ്റ്റില്‍ വാഹന പരിശോധനക്കിടെ 250 ഗ്രാം കഞ്ചാവുമായി ബംഗാള്‍ സ്വദേശിയെ പിടികൂടി. ബംഗളൂരുവില്‍ നിന്നും കോഴിക്കോടിനു പോവുകയായിരുന്ന കര്‍ണ്ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ നിന്നുമാണ് പശ്ചിമ ബംഗാള്‍ സ്വദേശി ബിശ്വജിത് റോയി(28) യെ 250 ഗ്രാം ഉണക്ക കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടിയത്.ഇന്ന് വൈകീട്ട് 4 മണിയോടെയാണ് കഞ്ചാവുമായി യുവാവിനെ പിടികൂടിയത്.കോഴിക്കോട് ഭാഗങ്ങളില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുവാനായ് കൊണ്ടുവന്നതാണ് കഞ്ചാവ് എന്നാണ് ചോദ്യം ചെയ്തപ്പോള്‍ പിടിയിലായ ആള്‍ പറഞ്ഞതെന്ന് എക്സൈസ് അധികൃതര്‍ വ്യക്തമാക്കി.എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ റ്റി.എം മജുവിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ എക്സൈസ് ഇന്‍സ്‌പെക്ടര്‍ ജിജി ഐപ്പ് മാത്യു,പ്രിവന്റീവ് ഓഫീസര്‍മാരായ സുരേഷ് വെങ്ങാലിക്കുന്നേല്‍,പി ഷാജി,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ റ്റി.ജി പ്രിന്‍സ്,പി. എസ് സുഷാദ്,വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ബിബിത,പ്രീജ എന്നിവര്‍ പങ്കെടുത്തു.