കര്‍ഷകരെ ആദരിച്ചു

0

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അമ്പലവയല്‍ യൂണിറ്റ് കര്‍ഷകരെ ആദരിച്ചു. അമ്പലവയല്‍ ഗ്രാമപ്പഞ്ചായത്തിലെ 20 വാര്‍ഡുകളില്‍നിന്ന് തിരഞ്ഞെടുത്തവരെയാണ് ആദരിച്ചത്. യൂണിറ്റംഗങ്ങള്‍ക്ക് മെഡിക്കല്‍ കാര്‍ഡ് വിതരണവും പരീക്ഷകളില്‍ മികച്ച വിജയംനേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും ഇതോടൊപ്പം നടത്തി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സീതാ വിജയന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഒ.വി. വര്‍ഗീസ്, അബ്ദുള്‍ ഹക്കീം, വി.ടി. ജോസഫ്, വി. ബാലസുബ്രഹ്മണ്യന്‍, എ. രാജന്‍, എം.ടി. അനില്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!