സ്വന്തം സ്ഥലത്ത് ഉരുള്‍ പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി ഒരു പ്രദേശമാകെ ബുദ്ധിമുട്ടി നിക്കുമ്പോള്‍ തൊട്ടടുത്ത പ്രദേശത്തെ ജനങ്ങള്‍ കുടിവെള്ളത്തിന് പ്രയാസപ്പെടുന്നു എന്ന വാര്‍ത്ത കേട്ടപ്പോള്‍ സ്വന്തം ബുദ്ധി മുട്ടുകളും പ്രയാസങ്ങളും മറന്ന് ആ പ്രദേശങ്ങളില്‍ കുടിവെള്ളം എത്തിക്കാന്‍ ആറാം മൈലിലെ യുവാക്കള്‍ കാണിച്ച മിടുക്ക് പ്രശംസിനീയമാണ്. പൊഴുതന പഞ്ചായത്ത് ആറാം മൈലിലെ ഒരു കൂട്ടം യുവാക്കളാണ് പ്രദേശത്തെ വാട്ട്സ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ പൊഴുതന പഞ്ചായത്തിലെ അച്ചൂര്‍,16,4,5 കോളനി, ആറാംമൈല്‍,പുതിയറോഡ് എന്നിവിടങ്ങളില്‍ 500 ഓളം വീടുകളില്‍ 4 പിക്കപ്പ് ജീപ്പില്‍ കുടി വെള്ളം വിതരണം ചെയ്തത്. ഇതിലേക്ക് വേണ്ട സാമ്പത്തിക സഹായം ചെയ്തത് നാട്ടുകാരനായ ഒരു പ്രവാസി വ്യവസായി ആണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.