ദുരിതാശ്വാസ ക്യാമ്പില്‍ വായനക്കും അവസരമൊരുക്കി എസ്പിസി കുട്ടികള്‍

0

മേപ്പാടി ഗവ. സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ വായനക്കും അവസരമൊരുക്കി എസ്പിസി കുട്ടികള്‍. പുത്തുമല , ചൂരല്‍ മല , മുണ്ടകൈ, തുടങ്ങിയ സ്ഥലങ്ങളിലെ ആളുകളും വായനാശീലമുള്ളവര്‍ ധാരാളമാണ്. ഇത് മനസ്സിലാക്കിയാണ് എസ്പിയുടെ നേതൃത്വത്തില്‍ ക്യാമ്പില്‍ വായനാമുറി ഒരുക്കിയത്.വിവിധ പത്രങ്ങളും ,കുട്ടികള്‍ക്കായി കഥാ പുസ്തകങ്ങളും, ആരോഗ്യ മാസിക, കാര്‍ഷിക മാസിക, തൊഴില്‍ വാര്‍ത്ത യാത്ര പുസ്തകം, സിനിമാ മാസിക, തുടങ്ങിയ പുസ്തകങ്ങളും, പത്രങ്ങളുമാണ് വായനാ റൂമിലുള്ളത്. 50 ല്‍ ഏറെ സ്റ്റുഡന്റ് പോലീസ് വളണ്ടിയര്‍മാരാണ് ക്യാമ്പ് തുടക്കം മുതല്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയത്.

Leave A Reply

Your email address will not be published.

error: Content is protected !!