മരം വീണ് വീട് ഭാഗികമായി തകര്‍ന്നു
വാളാട് ചേരിയം മൂല തേക്കില്ല കാട്ടില്‍ ദേവസിയുടെ വീടിന്റെ മുകളിലേക്ക് കഴിഞ്ഞ രാത്രിയാണ് മരം വീണത്. വീടിന്റെ ഒരു ഭാഗത്തെ ഓടുകളും കഴുക്കോലും തകര്‍ന്നു. വാളാട് അമ്പലക്കടവ് റൂട്ടില്‍ വാകമരം പൊട്ടിവീണ് ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു. ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി മരം മുറിച്ചു മാറ്റി.