സംസ്ഥാന പോലീസ് മേധാവിയുടെ പരാതിപരിഹാര അദാലത്ത് കല്‍പ്പറ്റയില്‍

0

സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയെ നേരില്‍ കണ്ട് പരാതി ബോധിപ്പിക്കുന്നതിനായി ആഗസ്റ്റ് 21 ന് കല്‍പ്പറ്റയില്‍ പരാതിപരിഹാര അദാലത്ത് നടക്കും.ദൂരസ്ഥലങ്ങളില്‍ നിന്ന് ഡിജിപിയെ കണ്ട് പരാതി നല്‍കാന്‍ വരുന്നവരുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് ഓരോ ജില്ലകളിലും അദാലത്ത് സംഘടിപ്പിക്കുന്നത്. കല്‍പ്പറ്റയിലെ വൈന്റ് വാലി ഓഡിറ്റോറിയത്തില്‍ വെച്ചാണ് അദാലത്ത് നടക്കുക. പൊതുജനങ്ങളില്‍ നിന്നും പരാതികള്‍ നേരില്‍ സ്വീകരിക്കുന്നതിലൂടെ ജനങ്ങളും പോലീസും തമ്മിലുള്ള അകലം കുറച്ച് പരാതികള്‍ എളുപ്പത്തില്‍ പരിഹരിക്കുന്ന തിനുള്ള കേരളാ പോലീസിന്റെ പുതിയ പദ്ധതിയാണിത്.ആഗസ്റ്റ് 21ാം തീയതി രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 1 മണിവരെ പൊതു ജനങ്ങള്‍ക്ക് സംസ്ഥാന പോലീസ് മേധാവിയെ നേരില്‍ കണ്ട് പരാതി സമര്‍പ്പിക്കേണ്ടവര്‍ മുന്‍കൂര്‍ ആയി പരാതി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പൊതുജനങ്ങള്‍ക്ക് പരാതി രജിസ്റ്റര്‍ ചെയ്യുന്നതിന് വയനാട് ജില്ലാ പോലീസ് ഓഫീസുകളിലെ ഫോണ്‍ നമ്പറുകളായ 04936 202522,9497925225 എന്നിവകളിലേക്ക് ആഗസ്റ്റ് മാസം ആറാം തീയതി മുതല്‍ 18 ാം തീയതി വരെ (രാവിലെ 10 മണിമുതല്‍ വൈകീട്ട് 5 വരെ) പരാതികള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

Leave A Reply

Your email address will not be published.

error: Content is protected !!