മുള്ളന്‍കൊല്ലി സര്‍വ്വീസ് സഹകരണ ബാങ്കില്‍ ഏഴോളം തസ്തികകളില്‍ ലക്ഷങ്ങള്‍ കോഴ വാങ്ങി അനര്‍ഹരെ നിയമിക്കാനുളള ബാങ്ക് ഭരണസമിതി നീക്കത്തില്‍ പ്രതിഷേധിച്ച് പാടിച്ചിറയിലെ സര്‍വ്വീസ് സഹകരണ ബാങ്ക് സി.പി.ഐ.എം. പ്രവര്‍ത്തകര്‍ ഉപരോധിച്ചു. തെരഞ്ഞെടുപ്പ് ഈ മാസം 17-ന് നടക്കാനിരിക്കേ ഇന്ന് അടിയന്തിരമായി ബാങ്ക് ഭരണസമിതി യോഗം ചേര്‍ന്നു. ഭരണ സമിതിക്ക് ഇഷ്ടപ്പെട്ടവരെ 20 ലക്ഷം രുപ മുതല്‍ 30 ലക്ഷം രൂപ വരെ കോഴ വാങ്ങി നിയമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു സമരം .സി.പി വിന്‍സന്റ് ഉദ്ഘാടനം ചെയ്തു.കെ.ബി.ജോബി അദ്ധ്യക്ഷനായിരുന്നു. അജയകുമാര്‍ പി.ജെ., പി.എസ്.ജോണി, ഷൈജു, റെജി തോമസ് ,പി .പി .ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.