വനം വകുപ്പ് ഉത്തരമേഖല കായിക മേളയില്‍ നോര്‍ത്ത് വയനാട് ഡിവിഷന്‍ ഓവര്‍ ഓള്‍ ചാമ്പ്യന്‍മാരായി.
സൗത്ത് വയനാട് ഡിവിഷനാണ് റണ്ണേഴ്‌സ് അപ്പ് .മാനന്തവാടി ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ സംഘടിപ്പിച്ച കായിക മേള ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്തു.നോര്‍ത്ത് വയനാട് ഡി എഫ് ഒ രമേശ് ബിഷ്‌ണോയ് അധ്യക്ഷനായിരുന്നു. കണ്ണൂര്‍ ഡി എഫ് ഒ എം വി ജി കണ്ണന്‍, വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അബ്ദുള്‍ ആസിഫ്, ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എ ഷജ്‌ന, സ്‌പോര്‍ട്ട് സ് ഓഫീസര്‍ ജി പ്രദീപ്, ബേഗുര്‍ റെയിഞ്ച് ഓഫിസര്‍ അബ്ദുള്‍ സമദ് എന്നിവര്‍ സംസാരിച്ചു. കണ്ണുര്‍, കാസര്‍ഗോഡ്, വയനാട്, കോഴിക്കോട് ജില്ലകളില്‍ നിന്നായി 300 ഓളം കായിക താരങ്ങള്‍ പങ്കെടുത്ത മാര്‍ച്ച് പാസ്റ്റില്‍ മുഖ്യാതിഥി സല്യട്ട് സ്വീകരിച്ചു.സംസ്ഥാന കായിക മേള ഓഗസ്റ്റ് 29 മുതല്‍ 31 വരെ പാലക്കാട് വെച്ച് നടക്കും.