ഓണച്ചന്തകള്‍ സെപ്റ്റംബര്‍ 1 മുതല്‍ 10 വരെ

0

ഇത്തവണ സംസ്ഥാനത്ത് 3500 ഓണച്ചന്തകള്‍ സംഘടിപ്പിക്കും.സെപ്റ്റംബര്‍ 1 മുതല്‍ 10 ദിവസമാണ് ഓണവിപണി. ബക്രീദ് ചന്തകള്‍ ഈമാസം 7 മുതല്‍ 12 വരെയുണ്ടാകും. എല്ലാ നിയോജക മണ്ഡലങ്ങളിലും ഓണച്ചന്ത പ്രവര്‍ത്തിക്കാന്‍ തീരുമാനം
കണ്‍സ്യൂമര്‍ ഫെഡ് 3500 കേന്ദ്രങ്ങളില്‍ ഓണച്ചന്തകള്‍ നടത്തും. 200 ത്രിവേണി സ്‌റ്റോറുകളും 3300 സഹകരണച്ചന്തകളും ഓണ വിപണി സംഘടിപ്പിക്കും. കൃഷി വകുപ്പും ഹോര്‍ട്ടി കോര്‍പ്പും ചേര്‍ന്ന് 2000 ഓണച്ചന്തകളും സംഘടിപ്പിക്കും. 14 ജില്ലാ കേന്ദ്രങ്ങളിലും തെരഞ്ഞെടുത്ത സ്ഥലങ്ങളില്‍ വിപുലമായ സൗകര്യങ്ങളോടെയാവും ഫെയറുകള്‍ സംഘടിപ്പിക്കുക. കാലൂക്ക് കേന്ദ്രങ്ങളില്‍ പ്രത്യേകമായോ പ്രമുഖ സപ്ലൈകോ വില്പന ശാലയോട് ചേര്‍ന്നോ ആയിരിക്കും ഓണച്ചന്ത. ചന്തകളില്‍ മാര്‍ക്കറ്റ് നിരക്കിനേക്കാള്‍ 10 മുതല്‍ 20 ശതമാനം വരെ വിലക്കുറവില്‍ പച്ചക്കറി ലഭ്യമാക്കാനും നടപടി തുടങ്ങി.

Leave A Reply

Your email address will not be published.

error: Content is protected !!