പതിനഞ്ചാമത് രാമായണ പരിക്രമണ തീര്‍ത്ഥയാത്ര ഈ മാസം പതിനൊന്നാം തീയതി ഞായറാഴ്ച രാവിലെ എട്ടുമണിക്ക് പുല്‍പ്പള്ളി ശ്രീ സീതാദേവി ലവകുശ ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കുമെന്ന് സംഘാടകര്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മീനങ്ങാടി അദ്വൈതാശ്രമം മഠാധിപതി സ്വാമി ഹംസാനന്ദപുരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. പത്താംതീയതി മഹാഗണപതി ഹോമം നടക്കും. പതിനൊന്നാം തീയതി സമാപന യോഗം മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും. സ്വാമി അക്ഷയമൃത ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തും. പ്രമുഖ കഥാകൃത്ത് അലി അക്ബര്‍ രാമായണ സന്ദേശം നല്‍കും. മധു മാസ്റ്റര്‍, സന്തോഷ് കുമാര്‍, ഡോ. ടി.പി മോഹന്‍ദാസ്, പി.എന്‍ രാജന്‍ മാസ്റ്റര്‍, വി.ആര്‍ സതീഷ്, കെ.ജി സുരേഷ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
Sign in
Sign in
Recover your password.
A password will be e-mailed to you.