മുള്ളന്‍കൊല്ലി സര്‍വ്വീസ് സഹകരണ ബാങ്കില്‍ ഈ മാസം 17 ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണംപൂര്‍ത്തിയായി. യു.ഡി.എഫ് , എല്‍ ഡി എഫ്. മുന്നണികള്‍ പത്രിക സമര്‍പ്പിച്ചു. കേരളാ കോണ്‍ഗ്രസ് എമ്മിന് കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥിത്വം നല്‍കാതെ വന്നതോടെ കേരളാ കോണ്‍ഗ്രസ് എം ഒറ്റയ്ക്ക് മല്‍സരിക്കുന്നതിന് പത്രിക നല്‍കി.
ഐ.എന്‍.ടി.യു.സി നേതാക്കള്‍ക്ക് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസില്‍ നിന്ന് ഔദ്യോഗിക പാനലിന് പുറമെ ഒട്ടേറെ പ്രവര്‍ത്തകരും നാമനിര്‍ദ്ദേശ പത്രിക നല്‍കി.അര്‍ഹരായവര്‍ക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കിയില്ലെന്നാരോപിച്ചാണ് പത്രിക നല്‍കിയതെന്ന് ഐ എന്‍ ടി യു സി നേതാക്കള്‍ പറഞ്ഞു. 8270 തോളം മെമ്പര്‍മാരാണ് ബാങ്കിലുള്ളത്.ബാങ്ക് ആരംഭം മുതല്‍ യു.ഡി.എഫ് നേതൃത്വത്തിലായിരുന്നു ബാങ്ക്.നിലവിലുള്ള ഭരണസമിതിയിലുണ്ടായിരുന്ന വനിതകള്‍ക്ക് മാത്രമാണ് സീറ്റ് നല്‍കിയിട്ടുള്ളത്. യു.ഡി.എഫ് പാനലിന് നേതൃത്വം നല്‍കുന്നത് വാഴയില്‍ ജോയിയും, എല്‍ ഡി.എഫ് പാനലിന് സി.പി വിന്‍സെന്റുമാണ് നേതൃത്വം നല്‍കുന്നത്