ആബര്‍ട്ട് ജനറലായി റവ.ഡോ.ആന്റണി പുത്തന്‍പുരക്കല്‍
ഏഷ്യയില്‍ നിന്നും ആദ്യമായി ആബര്‍ട്ട് ജനറലായി തിരഞ്ഞെടുക്കപ്പെട്ട റവ.ഡോ.ആന്റണി പുത്തന്‍പുരക്കലിന് നാളെ മക്കിയാട് സ്ഥാനാരോഹണം.കഴിഞ്ഞ മാസം റോമില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് കഴിഞ്ഞ 6 വര്‍ഷമായി മക്കിയാട് ബെനഡിക്ടിന്‍ ആശ്രമത്തിനെ പ്രതിനിധാനം ചെയ്ത് ജനറല്‍ കൗണ്‍സിലറായി സേവനമനുഷ്ടിച്ച റവ.ഫാദര്‍ആന്റണിയെ ആബര്‍ട്ട് ജനറല്‍ ആയി തെരഞ്ഞെടുത്തത്.
ഇറ്റലിയിലെ റോം ആസ്ഥാനമായിട്ടുള്ള സില്‍വസ് ട്രോ ബെനഡിക്ടിന്‍ കോണ്‍ഗ്രിഗേഷന്റെ ആബട്ട് ജനറല്‍ ആയിട്ടാണ് റവ.ഡോ.ആന്റണി പുത്തന്‍പുരക്കലിനെ തെരഞ്ഞടുക്കപ്പെട്ടത്.ഈ സ്ഥാനത്തേക്ക് ഏഷ്യയില്‍ നിന്നും ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തി എന്ന ബഹുമതിയും വെള്ളമുണ്ട ഒഴുക്കന്മൂല സ്വദേശിയായ ഇദ്ദേഹത്തിന് ലഭിച്ചിരുന്നു.ആറ് വര്‍ഷക്കാലത്തേക്കാണ് ആബര്‍ട്ട് ജനറല്‍ പദവി.ഇന്ത്യയുള്‍പ്പെടെ ഏഴോളം രാജ്യങ്ങളിലാണ് സില്‍വസ് ട്രോബെനഡിക്ടിന്‍ കോണ്‍ഗ്രിഗേഷന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.റോമില്‍ 2 തവണ ജനറല്‍ കൗണ്‍സിലറായും പ്രവര്‍ത്തിച്ചിരുന്ന ഫാ.ആന്റണി ഹൈക്കോടതിയില്‍ നിന്നും അഡ്വക്കറ്റായി സത്യപ്രതിജ്ഞ ചെയ്ത ശേഷം പാവപ്പെട്ടവര്‍ക്ക് വേണ്ടി നിയമ രംഗത്തും സേവനമനുഷ്ടിച്ചിട്ടുണ്ട്.സാധാരണയായി സ്ഥാനാരോഹണ ചടങ്ങ് റോമില്‍ വെച്ച് നടത്തുന്നതാണ് പതിവെങ്കിലും ഏഷ്യയില്‍ നിന്നുള്ള ആദ്യത്തെ ആബര്‍ട്ട് ജനറല്‍ എന്ന നിലയിലാണ് മക്കിയാട് വെച്ച് നാളെ രാവിലെ പത്ത് മണിക്ക് നടത്തുന്നത്.കേരളത്തിലെ വിവിധ രൂപതകളുടെ അദ്ധ്യക്ഷനമ്ാരും റോമില്‍ നിന്നുള്‍പ്പെടെയുള്ള വിദേശ പ്രതിനിധികളും പങ്കെടുക്കുന്ന ചടങ്ങിന് കോഴിക്കോട് ബിഷപ്പ് റവ.ഡോ.വര്‍ഗ്ഗീസ് ചക്കാലക്കലാണ് കാര്‍മികത്വം വഹിക്കുന്നത്.