അനുസ്മരണ യോഗം സംഘടിപ്പിച്ചു
വെള്ളമുണ്ട പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ വെള്ളമുണ്ടയിലെ പൗരപ്രമുഖരായിരുന്ന പി സി കുര്യാക്കോസ് ,എ കെ കെ മാസ്റ്റര്‍ എന്നിവരുടെ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങില്‍ ലൈബ്രറി പ്രസിഡണ്ട് എം മുരളീധരന്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. എം ചന്ദ്രന്‍ മാസ്റ്റര്‍, വി കെ ശ്രീധരന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. വാര്‍ഡ് അംഗം എ ജോണി, മിഥുന്‍ മുണ്ടക്കല്‍, എം മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.