മഡ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്
വാളാട് ജിഎച്ച്എസ് എസ് കായിക വിദ്യാഭ്യാസ വകുപ്പും, എ.പി.ജെ.അബ്ദുള്‍ കലാം ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ മഡ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നടത്തി. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ദിനേശ് ബാബു അധ്യക്ഷനായിരുന്നു.സോക്കര്‍ എഫ്.സി.മാനന്തവാടി മത്സരത്തില്‍ ജേതാക്കളായി. ഗ്രീന്‍ സ്‌ട്രൈക്കേഴ്‌സ് ചേര്യം മൂലയാണ ്‌റണ്ണേഴ്‌സ് അപ്. ജേതാക്കള്‍ക്കും റണ്ണേഴ്‌സ് അപ്പിനും വി.കൃഷ്ണന്‍ മാസ്റ്റര്‍ ക്യാഷ് പ്രൈസ് നല്‍കി. സമാപന സമ്മേളനത്തില്‍ സുരേഷ് കുമാര്‍ വി ,അബ്ദുള്‍ ഗഫൂര്‍ ,സൂരജ് പി എസ് എ തുടങ്ങിയവര്‍ പങ്കെടുത്തു