ഡബ്ല്യു.എം.ഒ.ബാഫഖി ഹോം ബക്രീദ് കാമ്പയിന്‍
മനുഷ്യനന്മ ചെയ്യുക എന്ന ദൗത്യം ഏറ്റെടുത്ത് കൊണ്ട് സ്ത്രീകള്‍ സംഘടിച്ച് സേവന മേഖലകളില്‍ പ്രവര്‍ത്തിച്ചാല്‍ സമൂഹത്തിലെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ കഴിയുമെന്ന് പ്രമുഖ സാമൂഹിക പ്രവര്‍ത്തക സിഫിയ ഹനീഫ്. ഡബ്ല്യു.എം.ഒ.ബാഫഖി ഹോം ബക്രീദ് കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച വനിതാ സംഗമത്തില്‍ സ്ത്രീകളുടെ സാമൂഹിക ഉത്തരവാദിത്വം എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍. ഡബ്ല്യു.എം.ഒ.ജനറല്‍ സെക്രട്ടറി എം.എ.മുഹമ്മദ് ജമാല്‍, ഉല്‍ഘാടനം ചെയ്തു.തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ മൈമൂന കോറോം അദ്ധ്യക്ഷനായിരുന്നു. രോഗി പരിചരണം ഇസ്ലാലാമിന്റെ മാനവിക സമീപനം എന്ന വിഷയം കെ.ഇസ്മായില്‍ ദാരിമി അവതരിപ്പിച്ചു.