പ്രചോദിനി 2019
കെ.സി.വൈ.എം മാനന്തവാടി രൂപതാ വനിതാസംഗമം പ്രചോദിനി 2019 ഒണ്ടയങ്ങാടി സെന്റ് മാര്‍ട്ടിന്‍ ഡി പോറസ് ദേവാലയ ഓഡിറ്റോറിയത്തില്‍ പയ്യമ്പള്ളി ഫൊറോന വികാരി ഫാ.ജോയി പുല്ലന്‍കുന്നേല്‍ ഉദ്ഘാടനം ചെയ്തു. ചിപ്പി കളംമ്പാട്ട് അധ്യക്ഷനായിരുന്നു. പയ്യംപള്ളി മേഖല ആനിമേറ്റര്‍ സി.റോസ്‌ന എസ്.സി.വി മുഖ്യ പ്രഭാഷണം നടത്തി. രൂപത ഡയറക്ടര്‍ ഫാദര്‍ അഗസ്റ്റിന്‍ ചിറക്കത്തോട്ടം, പ്രസിഡന്റ് എബിന്‍ മുട്ടപ്പള്ളി ,പയ്യമ്പള്ളി മേഖല ഡയറക്ടര്‍ ഫാദര്‍ സിജോ എടക്കുടിയില്‍ , ഒണ്ടയങ്ങാടി വികാരി ഫാദര്‍ ജോസ് കളപ്പുരയില്‍, തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് 400 ല്‍ പരം യുവതികള്‍ സംഗമത്തില്‍ പങ്കെടുത്തു.