കേബിള്‍ ടി.വി ഓപ്പറേറ്റര്‍മാര്‍ പ്രക്ഷോഭത്തിലേക്ക്

0

വൈദ്യുത തൂണുകളുടെ വാടക അന്യായമായി വര്‍ദ്ധിപ്പിച്ചതുള്‍പ്പെടെ ചെറുകിട കേബിള്‍ ടി.വി സംരംഭകരെ പ്രതിസന്ധിയിലാക്കുന്ന സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ കേബിള്‍ ടി.വി ഓപ്പറേറ്റര്‍മാര്‍ പ്രക്ഷോഭത്തിലേക്ക്. വൈദ്യൂത തൂണുകളുടെ വാടക ഏക പക്ഷീയമായി വര്‍ധിപ്പിച്ചതിനെതിരെ മുഖ്യമന്ത്രിക്കും വൈദ്യൂതി മന്ത്രിക്കും മൂന്നുവര്‍ഷമായി നിവേദനം നല്‍കിയിട്ടും അനുകൂലമായ നടപടിയില്ല.
ട്രായ് താരിഫ് നിലവില്‍ വന്നതോടെ പ്രതിസന്ധിയിലായ കേബിള്‍ ടിവി വ്യവസായത്തെ തകര്‍ക്കുന്ന നിഷേധത്മക നിലപാടാണ് സര്‍ക്കാര്‍ കൈക്കൊളുന്നതെന്ന് സിഒഎ സംസ്ഥാന ഭാരവാഹികള്‍ ആരോപിച്ചു.

കെഎസ്ഇബിയുടെ ദ്രോഹ നടപടികള്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെ വിവേചന നയങ്ങള്‍ക്കുമെതിരെ ഓഗസ്റ്റ് ഒന്ന് രണ്ട് തീയ്യതികളില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ സത്യാഗ്രഹം നടത്തുമെന്ന്് സിഒഎ ഭാരവാഹികള്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചെറുകിട കേബിള്‍ ടിവി വ്യവസായത്തെ സമ്മര്‍ദ്ദങ്ങളില്‍ അകപ്പെടുത്തി ദുര്‍ബലമാക്കാനും കോര്‍പറേറ്റുകളെ സഹായിക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വൈദ്യുതി തൂണ്‍ വാടകയിലെ വാര്‍ഷിക വര്‍ധന ഒഴിവാക്കുക,വൈദ്യുത തൂണ്‍ വാടകയില്‍ 50 ശതമാന ഇളവനുവദിക്കുക,കെ ഫോണ്‍ പോലുള്ള ഡിജിറ്റല്‍ പദ്ധതികളില്‍ ചെറുകിട കേബിള്‍ ഓപ്പര്‍റേറ്റര്‍മാരെ പങ്കാളികളാക്കുക,സര്‍ക്കാര്‍ അറിയിപ്പുകള്‍,പിആര്‍ഡി പരസ്യങ്ങള്‍ എന്നിവ കേബിള്‍ ചാനലുകള്‍ക്കും ലഭ്യമാക്കുക, തുടങ്ങിയ ആലശ്യങ്ങള്‍ ഉന്നയിച്ചാണ് സത്യാഗ്രഹ സമരം. സമരത്തില്‍ സംസ്ഥാനത്തെ ആയിരക്കണക്കിന് കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ അണിനിരക്കും. ഓഗസ്റ്റ് ഒന്നിന് രാവിലെ പത്ത് മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് സെക്രട്ടറിയേറ്റ് നടയിലേക്ക് ഓപ്പറേറ്റര്‍മാര്‍ പ്രകടനമായാണ് എത്തുക.വാര്‍ത്താ സമ്മേളനത്തില്‍ സിഒഎ സംസ്ഥാന പ്രസിഡന്റ് ജ്യോതി കുമാര്‍,സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം നിസാര്‍ കോയ പറമ്പില്‍ ജില്ലാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!