ചികിത്സാ സഹായം കൈമാറി
മാനന്തവാടി മണ്ഡലം ഗ്ലോബല്‍ കെ. എം സി. സി. യുടെ നേതൃത്വത്തില്‍ സമാഹരിച്ച നിര്‍ധന രോഗികള്‍ക്കുള്ള ചികിത്സ സഹായമുള്‍പ്പെടെ ആറ് ലക്ഷത്തോളം രൂപയുടെ ഫണ്ടുകള്‍ കൈമാറി.തരുവണ ലീഗ് ഓഫിസില്‍ നടന്ന ചടങ്ങില്‍ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് നിസാര്‍ അഹമ്മദ,് ശാഖ ജനറല്‍ സെക്രട്ടറി ഉസ്മാന്‍ പള്ളിയാലിനു കൈമാറി വിതരണം ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗിന്റെ വിവിധ ശാഖകളിലൂടെയാണ് അര്‍ഹരെ കണ്ടെത്തി സഹായമെത്തിക്കുന്നത്. കെ. എം. സി. സി. മണ്ഡലം പ്രസിഡന്റ് ഉമ്മര്‍ വാളാട് അധ്യക്ഷനായിരുന്നു.പി. വി. എസ്. മൂസ,സി. പി. മൊയ്ദു ഹാജി, സെക്രട്ടറി പി. കെ. അ മീന്‍,കെ. എം. അബ്ദുള്ള, ആവ കേളോത്, ഏ . കെ. നാസര്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.