മത്സ്യക്കുഞ്ഞ് വിതരണം ജില്ലയില്‍ ആരംഭിച്ചു
സംസ്ഥാനത്തെ ഉള്‍നാടന്‍ മത്സ്യോല്‍പാദനം വര്‍ദ്ധിപ്പികുകയെന്ന ലക്ഷ്യത്തോടുകൂടി കേരള ഫിഷറീസ് വകുപ്പ് നടപ്പിലാക്കിയ ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി വിശാല കാര്‍പ്പ് കൃഷി, 2018 പ്രളയ പാക്കേജ് എന്നിവയിലുള്‍പ്പെട്ട കര്‍ഷകര്‍ക്കുള്ള മത്സ്യക്കുഞ്ഞ് വിതരണം ജില്ലയില്‍ ആരംഭിച്ചു. തരിയോട് പഞ്ചായത്ത് തല വിതരണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി സന്തോഷ് ഉദ്ഘാടനം ചെയ്തു. അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ ഷമീം പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.
ആദ്യഘട്ടമെന്ന നിലയില്‍ ജില്ലയില്‍ 15 പഞ്ചായത്തുകളില്‍ വിതരണം നടത്തി. അടുത്ത ഘട്ടത്തില്‍ ബാക്കി വരുന്ന പഞ്ചായത്തുകളിലും വിതരണം പൂര്‍ത്തിയാവും. കൂടാതെ കുളങ്ങളിലെ ആസാംവാള കൃഷി, കുളങ്ങളിലെ നൈല്‍ തിലാപ്പിയ കൃഷി, പടുതാ കുളങ്ങളിലെ മത്സ്യകൃഷി, പുന ചംക്രമണ മത്സ്യകൃഷി, ശാസ്ത്രീയ കാര്‍പ്പ് കൃഷി, ക്വാറി കുളങ്ങളിലെ കൂട് കൃഷി, സ്റ്റണ്ടഡ് കാര്‍പ്പ് കൃഷി തുടങ്ങിയ കൃഷി രീതികളും ജില്ലയിലാകെ നടന്ന് വരുന്നു. അതോടൊപ്പം പൊതു ജലാശയങ്ങളിലെ മത്സ്യ സമ്പത്ത് വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടുകൂടി പുഴകളിലും ജലാശയങ്ങളിലുമുള്ള മത്സ്യ വിത്ത് നിക്ഷേപവും നടന്നു വരുന്നുണ്ട്. പി എ സണ്ണി, എം എം മാത്യു, മേരി അലോഷ്യസ്, കെ ജെ ജോണ്‍, പി കെ ഹുസൈന്‍, എ ഡി ജോണ്‍, സിബി മാത്യു, പോക്കര്‍ഹാജി, ജിക്ക് പി മാത്യു, ശശി തൊണ്ട്യേരിക്കണ്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.