വിത്ത് വിതയ്ക്കല്‍ നാളെ നടക്കും
മാനന്തവാടി ശ്രീ വള്ളിയൂര്‍ക്കാവ് ക്ഷേത്ര ജീവനക്കാരുടെ കൂട്ടായ്മയില്‍ 5 ഏക്കര്‍ വയലില്‍ വിത്ത് വിതയ്ക്കല്‍ നാളെ നടക്കും. ക്ഷേത്രത്തിനടുത്ത് തരിശായി കിടക്കുന്ന 5 ഏക്കര്‍ വയലിലാണ് വിത്ത് വിതയ്ക്കുന്നത്.നഗരസഭ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ് വിത്ത് വിതയ്ക്കല്‍ ഉദ്ഘാടനം ചെയ്യും. പണ്ടു കാലം മുതല്‍ക്കെ കൃഷിയുടെ വിവിധ ഘട്ടങ്ങളില്‍ദേവി ദേവന്‍മാരെപ്രീതിപ്പെടുത്തുന്ന ചടങ്ങുകള്‍ നടത്തി വരുന്നുണ്ട്. ക്ഷേത്രത്തിലെ തുലാമാസത്തെ പുത്തരി ഉത്സവത്തിന് നെല്‍കതിരും നിവേദ്യത്തിനായുള്ള പുത്തരിയും ശേഖരിക്കുക എന്നതുകൂടിയാണ് വിതയ്ക്കലിന്റെ ലക്ഷ്യം. വാര്‍ഡ് കൗണ്‍സില്‍ ശ്രീലത കേശവന്‍,കൃഷി ഓഫിസര്‍ അന്‍സാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.