ചെറുപുഴ പാലം പൊതുജനങ്ങള്‍ക്ക് സമര്‍പ്പിച്ചു

0

ജില്ലയില്‍ 90 കോടി രൂപയുടെ വികസന പദ്ധതികള്‍ പൊതുമരാമത്ത് വകുപ്പില്‍ നടപ്പാക്കിയെന്ന് മന്ത്രി ജി.സുധാകരന്‍.ചെറുപ്പുഴ പാലത്തിന്റെയും നവീകരിച്ച മാനന്തവാടി – വിമലനഗര്‍ – പേര്യ റോഡിന്റെയും ഉദ്ഘാടനം മാനന്തവാടി ചെറുപുഴയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പുതിയ പാലങ്ങളും റോഡുകളും നിര്‍മ്മിച്ച് ഗതാഗതയോഗ്യമെന്ന് ഉറപ്പ് വരുത്തുന്ന നിയമസംവിധാനം സംസ്ഥാന സര്‍ക്കാര്‍ ഇതിനകം നടപ്പാക്കി. ഗ്രാമമെന്നോ നഗരമെന്നോ വ്യത്യാസമില്ലാതെ ഉപരിതല ഗുണമേന്മയുള്ള ഗതാഗത സൗകര്യം ഒരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും ജി.സുധാകരന്‍ പറഞ്ഞു

ജില്ലയില്‍ ഇന്ന് അഞ്ച് പദ്ധതികളുടെ ഉദ്ഘാടനം നടത്തുക വഴി 90 കോടി രൂപയുടെ വികസ പ്രവര്‍ത്തികളാണ് പൂര്‍ത്തിയായത്.നല്ല റോഡുകളും പാലങ്ങളും നിര്‍മ്മിക്കുകയെന്നത് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമാണ്. റോഡുകളും പാലങ്ങളും നിര്‍മ്മിച്ച് ഗതാഗതത്തിന് തുറന്ന് കൊടുക്കുമ്പോള്‍ ഗതാഗത യോഗ്യമെന്ന് ഉറപ്പ് വരുത്താന്‍ സംസ്ഥാനത്ത് ആദ്യമായി തന്നെ വിദഗ്ദ സമിതി നിയമിച്ചതായും. വികസന പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം ഒഴിവാക്കണമൊന്നും ജി സുധാകരന്‍ പറഞ്ഞു.ചടങ്ങില്‍ ഒ.ആര്‍.കേളു എം.എല്‍.എ.അദ്ധ്യക്ഷനായിരുന്നു.നഗരസഭാ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ് മുഖ്യ പ്രഭാഷണം നടത്തി.മുന്‍ മന്ത്രി പി.കെ.ജയലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ബാബു, നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭാ രാജന്‍, കൗണ്‍സിലര്‍മാരായ പ്രദീപശശി, പി.വി. ജോര്‍ജ്, വി.ഡി.അരുണ്‍കുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!