രാകുരുക്കിന്റെ പത്താണ്ട്

0

വയനാടിനെ പിന്നോട്ടടിച്ച രാത്രി യാത്രനിരോധനത്തിന് നാളെ പത്ത് ആണ്ട്. നിരോധനം നീക്കാന്‍ അധികാരികളില്‍ നിന്നും കൃത്യമായ ഇടപെടല്‍ ഉണ്ടാവാത്തതാണ് നിരോധനം തുടരാന്‍ കാരണമെന്ന് നിയമവിദഗ്ദര്‍.2009 ജൂലൈ 29നാണ് ബന്ദിപ്പൂര് വനമേഖലയില്‍ രാത്രിയാത്ര നിരോധനം നിലവില്‍ വന്നത്. സുപ്രീംകോടതിയില്‍ കേസ് നിലനില്‍ക്കെ ഇനിയെങ്കിലും കാരക്ഷമമായി പ്രവര്‍ത്തനം വേണമെന്നുമാണ് ആവശ്യമുയരുന്നത്.
ദേശീയപാത 766ല്‍ ബന്ദിപ്പൂര്‍ വനമേഖലയില്‍ രാത്രിയാത്രനിരോധനം നിലവില്‍ വന്നിട്ട് നാളേക്ക് പത്തുവര്‍ഷം തികയും. 2009 ജൂലൈ 29നാണ് ബന്ദിപ്പൂര് വനമേഖലയില്‍ രാത്രിയാത്ര നിരോധനം നിലവില്‍ വന്നത്. പിന്നീടിങ്ങോട്ട് നിരോധനം നീക്കാന്‍ പലവിധ പ്രക്ഷോഭസമരങ്ങള്‍ നടന്നുവെങ്കിലും വിജയം കണ്ടില്ല. രാത്രിയാത്ര നിരോധനം നീക്കുന്നതുമായി ബന്ധപ്പെട്ട് കേസ്സിപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനിയിലാണ്. എന്നാല്‍ കേസ് നടത്തുന്നതില്‍ പോലും വേണ്ടത്ര താല്‍പര്യം സര്‍ക്കാര്‍ കാണിക്കുന്നില്ലന്നും ഇത്തരം നടപടികളാണ് നിരോധനം നീളുന്നതിന്ന് പിന്നിലെന്നുമാണ് നിയമവിദഗ്ദര്‍ പറയുന്നത്. വയനാടിന്റെ വികസനത്തെ പിന്നോട്ടടിച്ച രാത്രിയാത്ര നിരോധനം നീക്കാന്‍ കാര്യക്ഷമമായ ഇടപെടലാണ് വേണ്ടത്.ഇതിനായി സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും പൊതുസമൂഹവും മുന്നിട്ടിറങ്ങണമെന്നാണ് ശക്തമായ ആവശ്യം ഉയരുന്നത്

Leave A Reply

Your email address will not be published.

error: Content is protected !!