സി.പി.എം.നേതാവ് എം.സി.ചന്ദ്രന്‍ നിര്യാതനായി
സി.പി.എം.നേതാവ് തലപ്പുഴ കണ്ണോത്ത്മല സ്വദേശി മാങ്കാംകുന്നത്ത് എം.സി.ചന്ദ്രന്‍ (59) നിര്യാതനായി.ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെ 11 മണിയോടെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. നഷ്ടമായത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും പട്ടികജാതിക്കാരുടെ ഉന്നമനത്തിന് ജീവിതം ഉഴിഞ്ഞുവെച്ച നേതാവെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍
പട്ടികജാതി ക്ഷേമസമിതി ജില്ലാ സെക്രട്ടറി, സി.പി.എം.മാനന്തവാടി ഏരിയാ കമ്മറ്റി അംഗം, മാനന്തവാടി താലൂക്ക് പട്ടികജാതി സര്‍വ്വീസ് സഹകരണ സംഘം പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു വരുന്ന എം.സി.ചന്ദ്രന്‍ മുന്‍തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍, ദീര്‍ഘകാലം തവിഞ്ഞാല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ – ആക്ടിംഗ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.ശനിയാഴ്ച രാവിലെ നെഞ്ച് വേദനയെ തുടര്‍ന്ന് മാനന്തവാടി ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതുദേഹം ഉച്ചക്ക് 1.30തോടെ മാനന്തവാടി സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ചു. ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍, എം.എല്‍.എ.മാരായ ഒ.ആര്‍.കേളു, സി.കെ.ശശീന്ദ്രന്‍ സി.പി.എം.നേതാക്കള്‍ തുടങ്ങിയവര്‍ പതാക പുതപ്പിച്ചു. നഷ്ടമായത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും പ്രത്യേകിച്ച് പട്ടികജാതിക്കാരുടെ ഉന്നമനത്തിനും പ്രവര്‍ത്തിച്ച വ്യക്തിയെന്ന് ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍ പറഞ്ഞു.പൊതുദര്‍ശനത്തിന് ശേഷം 2.15 ഓടെ മൃതുദേഹം കണ്ണോത്ത് മലയിലെ വീട്ടിലെത്തിച്ചു.മൃതദേഹം അവസാനമായി കാണാന്‍ ഏരിയാ കമ്മിറ്റി ഓഫീസിലും അദ്ദേഹത്തിന്റെ വീട്ടിലും ആയിരങ്ങള്‍ എത്തിയിരുന്നു. രാത്രിയോടെ മൃതദേഹം സംസ്‌ക്കരിക്കും. ഭാര്യ: രാധാമണി, മക്കള്‍: പരേതയായ പ്രതീക്ഷ, ഊര്‍മിള, പ്രവീണ, മരുമക്കള്‍: ടി.ടി.ബിജു, ജിനേഷ്