മാനന്തവാടി നഗരത്തിലെ അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്തു
ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് മാനന്തവാടി നഗരത്തിലെ അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്തു.ജുലൈ 24ന് മുമ്പ് ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന് വ്യാപാര സ്ഥാപനങ്ങള്‍, സംഘടനകള്‍, രാഷ്ട്രിയ പാര്‍ട്ടികള്‍ എന്നിവക്ക് അറിയിപ്പ് നല്‍കിയിട്ടും നീക്കം ചെയ്യാത്തതിനെ തുടര്‍ന്നാണ് ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം ബോര്‍ഡുകള്‍ ഉള്‍പ്പെടെയുള്ളവ നഗരസഭ ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തത്. റവന്യു ഇന്‍സ്‌പെക്ടര്‍ ബിജു കെ മാത്യു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി ടി ബിനോജ്, ഓവര്‍സിയര്‍ ടി കെ ഷാജി എന്നിവര്‍ നേതൃത്വം നല്‍കി