ക്ഷീര കര്‍ഷകരെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണം: വനിതാ ക്ഷീരകര്‍ഷക സംഗമം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ക്ഷീരമേഖലയിലേയ്ക്ക് കൂടി വ്യാപിപ്പിക്കണമെന്ന് ദീപ്തിഗിരി ക്ഷീരസംഘത്തിന്റെ വനിതാ ക്ഷീരകര്‍ഷക സംഗമം ആവശ്യപ്പെട്ടു. തൊഴിലുറപ്പ് പദ്ധതിയുടെ ഗുണഭോക്താക്കള്‍ ഭൂരിഭാഗവും സ്ത്രീകളിണെന്നിരിക്കെ വനിതാ ക്ഷീര കര്‍ഷകര്‍ക്ക് ക്ഷീരമേഖലയിലേയ്ക്ക് കൂടുതലായി കടന്നു വരാനും ക്ഷീരമേഖല നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കുവാനും ഇതുവഴി കഴിയും.ദീപ്തിഗിരി ക്ഷീര സംഘം ഹാളില്‍ നടന്ന വനിതാ ക്ഷീര കര്‍ഷക സംഗമം സ്ത്രീ പങ്കാളിത്തം കൊണ്ടും വേദിയിലെ സ്ത്രീ സാന്നിദ്ധ്യം കൊണ്ടും ശ്രദ്ധേയമായി.സംഗമം എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉഷാ വിജയന്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അദ്ധ്യക്ഷ ആഷ മെജൊ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടര്‍മാരായ നിര്‍മല മാത്യു, ത്രേസ്യ തലച്ചിറ ,ജൂനിയര്‍ ക്ലാര്‍ക്ക് ജെസി ഷാജി, ഡെയ്‌സി ചാക്കോ പ്രസംഗിച്ചു.കെ.പി.ഹാരിസ് ക്ഷീര വികസന പദ്ധതികള്‍ വിശദീകരിച്ചു