കര്‍ക്കിടക വാവ് ബലിക്കൊരുങ്ങി തിരുനെല്ലി.
31 ന് പുലര്‍ച്ചെ 3.30 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയാണ് ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുക. ബലിതര്‍പ്പണത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.കര്‍ക്കിടക വാവ് നടക്കുന്നതിന് മുന്നോടിയായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേരുകയും വിപുലമായ ഒരുക്കങ്ങള്‍ ഇതിനകം തന്നെ ചെയ്തു കഴിഞ്ഞു. വകുപ്പുകളുടെ ഏകോപനങ്ങളടക്കം ട്രാഫിക്ക് സംവിധാനങ്ങളുടെ ക്രമീകരണവും നിശ്ചയിച്ച് ഒരോ വകുപ്പ് മേധാവികള്‍ക്കും ഇതിനകം തന്നെ ചുമതല നല്‍കി കഴിഞ്ഞു.31 ന് പുലര്‍ച്ചെ 3.30 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ നടക്കുന്ന ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് എത്തുന്ന എല്ലാ ഭക്തര്‍ക്കും ക്ഷേത്രത്തില്‍ വേണ്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.സി.സദാനന്ദന്‍, മനേജര്‍ പി.കെ.പ്രേമചന്ദ്രന്‍ ,ജീവനകാരുടെ പ്രതിനിധി ടി. സന്തോഷ് കുമാര്‍, ചുറ്റമ്പല നിര്‍മ്മാണ കമ്മിറ്റി പ്രസിഡന്റ് പി.കെ.വാസുദേവന്‍ ഉണ്ണി തുടങ്ങിയവര്‍ പങ്കെടുത്തു.