ഭക്ഷ്യകമ്മീഷന്റെ ഫീല്‍ഡ് വിസിറ്റ് വയനാട്ടില്‍ ആരംഭിച്ചു

0

സംസ്ഥാന ഭക്ഷ്യകമ്മീഷന്റെ ആദ്യത്തെ ഫീല്‍ഡ് വിസിറ്റ് വയനാട്ടില്‍ ആരംഭിച്ചു. നൂല്‍പ്പുഴ പഞ്ചായത്തിലെ ചുക്കാലിക്കുനി കോളനിയിലാണ് കമ്മീഷന്‍ ആദ്യം വിസിറ്റ് ചെയ്തത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴി വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കള്‍ ആളുകളിലേക്ക് കൃത്യമായി എത്തുന്നുണ്ടോ എന്നറിയുകയാണ് കമ്മീഷന്റെ വിസിറ്റിംഗിന്റെ ലക്ഷ്യം.

കഴിഞ്ഞമാസം 25ന് സംസ്ഥാനത്ത് രൂപീകരിച്ച ഭക്ഷ്യകമ്മീഷന്റെ ആദ്യ വിസിറ്റാണ് വയനാട്ടില്‍ ആരംഭിച്ചത്. ഇന്ന് നൂല്‍പ്പുഴ ചുക്കാലിക്കുനി കാട്ടുനായ്ക്ക കോളനിയിലാണ് കമ്മീഷന്‍ സന്ദര്‍ശനം നടത്തിയത്. കോളനിയിലെത്തിയ കമ്മീഷന്‍ കോളനി നിവാസികളോടെ കാര്യങ്ങള്‍ ചോദിച്ചറിയുകയും പിന്നീട് അംഗന്‍വാടി സന്ദര്‍ശനം നടത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. സംസ്ഥാനസര്‍ക്കാര്‍ പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴി വിതരണംചെയ്യുന്ന ഭക്ഷ്യവസ്തുക്കള്‍ കൃത്യമായി ജനങ്ങളില്‍ എത്തുന്നുണ്ടോ എന്നറിയുക എന്നലക്ഷ്യത്തോടെയാണ് കമ്മീഷന്‍ സന്ദര്‍ശനം നടത്തുന്നത്. സന്ദര്‍ശനത്തിലൂടെ കണ്ടെത്തുന്ന കാര്യങ്ങള്‍ പിന്നീട് സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തുകയും പോരായ്മകള്‍ നികത്തുന്നതിന്ന് സര്‍ക്കാറിനെ ഉപദേശിക്കുകയും ചെയ്യുക എന്നതാണ് കമ്മീഷന്റ് സന്ദര്‍ശനത്തിലൂടെ ഉദ്ദേശിക്കുന്നത്. കമ്മീഷന്‍ ചെയര്‍മാന്‍ മോഹന്‍കുമാര്‍ അംഗങ്ങളായ കെ ദിലീപ് കുമാര്‍, വിജയലക്ഷ്മി, അഡ്വ. വസ്ന്ത, രമേശന്‍, അഡ്വ. രാജേന്ദ്രന്‍ എന്നിവരടങ്ങിയ ആറംഗ സംഘമാണ് വിസിറ്റിംഗ് നടത്തിയത്. നാളെ തിരുനെല്ലി പഞ്ചായത്തിലും കമ്മീഷന്‍ വിസിറ്റിംഗ് നടത്തും. കമ്മീഷന്‍ അംഗങ്ങളോടൊപ്പം നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് കെ ശോഭന്‍കുമാര്‍, ജില്ലാ-താലൂക്ക് സപ്ലോ ഓഫീസര്‍മാരും പങ്കെടുത്തു

Leave A Reply

Your email address will not be published.

error: Content is protected !!