നഗരസഭ ഓഡിറ്റ് റിപ്പോര്‍ട്ട് ചര്‍ച്ച മാറ്റി

0

മാനന്തവാടി നഗരസഭ ഓഡിറ്റ് റിപ്പോര്‍ട്ട് ഇന്ന് ഭരണ സമിതി യോഗം ചര്‍ച്ചക്കെടുത്തെങ്കിലും വിശദ ചര്‍ച്ചക്കായി മറ്റൊരു ദിവസത്തേക്ക് മാറ്റി .ഓഡിറ്റ് റിപ്പോര്‍ട്ടിനെ കുറിച്ച് ഇന്നത്തെ യോഗത്തിലും ഭരണ പ്രതിപക്ഷ അംഗങ്ങള്‍ ചര്‍ച്ച നടത്തി. അംഗങ്ങള്‍ക്ക് കോപ്പി നല്‍കാത്തത് ഫോട്ടോ കോപ്പി മെഷിന്‍ തകരാറു കൊണ്ടെന്നും നഗരസഭ സെക്രട്ടറി ബോര്‍ഡ് യോഗത്തില്‍ തുറന്നു പറഞ്ഞു.

നഗരസഭയിലെ ഓഡിറ്റ് റിപ്പോര്‍ട്ടിനെ കുറിച്ച് ഭരണ പ്രതിപക്ഷ അംഗങ്ങള്‍ ഗൗരവതരമായ ചര്‍ച്ച നടത്തി.റിപ്പോര്‍ട്ട് ഭരണസമിതി യോഗത്തില്‍ വെക്കാത്തതും അംഗങ്ങള്‍ക്ക് കോപ്പി നല്‍കാത്തതും നിശ്ചിത ഭാഷയില്‍ പ്രതിപക്ഷം വിമര്‍ശിച്ചപ്പോള്‍ ഭരണപക്ഷവും പരോക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്.സംക്ഷ്പിത വിവരങ്ങളെങ്കിലും യോഗത്തില്‍ വെക്കാമായിരുന്നു എന്നും ഭരണപക്ഷ അംഗങ്ങളും അഭിപ്രായപ്പെട്ടു.
ഏറ്റവുമൊടുവില്‍ ഓഡിറ്റ് റിപ്പോര്‍ട്ട് പ്രത്യേക അജണ്ടയായി വെച്ച് കൊണ്ട് അടുത്തു തന്നെ ബോര്‍ഡ് യോഗം വിളിച്ചു ചേര്‍ക്കാമെന്ന തീരുമാനവും എടുത്തു. എന്ത് തന്നെയായാലും ഓഡിറ്റ് റിപ്പോര്‍ട്ട് വരും ദിവസങ്ങളിലും ചര്‍ച്ചയാവുമെന്ന കാര്യം ഉറപ്പ്

Leave A Reply

Your email address will not be published.

error: Content is protected !!