ഇലക്ട്രിക് വീല്‍ ചെയര്‍ വിതരണം ചെയ്തു.

0

തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തി പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് രോഗികള്‍ക്ക് ഇലക്ട്രിക് വീല്‍ ചെയര്‍ വിതരണം ചെയ്തു. തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ് അനീഷാ സുരേന്ദ്രന്‍ ഉദ്്ഘാടനം നിര്‍വഹിച്ചു. നാലാംമൈല്‍ സ്വദേശി പുത്തേടത്ത് ജോസഫിന് ആദ്യ വീല്‍ചെയര്‍ കൈമാറി . പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈമ മുരളീധരന്‍ അദ്ധ്യക്ഷയായിരുന്നു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എന്‍ജെ ഷജിത്ത്, ബാബു ഷജില്‍ കുമാര്‍, വാര്‍ഡ് മെമ്പര്‍ ബിന്ദു സന്തോഷ്,ഷീജ,ഡോ.അനീഷ്,ഡോ.രേഷ്മ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!