അതിവേഗ റെയില്‍ പദ്ധതി വയനാടിനെ ഉള്‍പ്പെടുത്തണം

0

സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന അതിവേഗ റെയില്‍വേ പദ്ധതിയില്‍ വയനാടിനെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തം. 56000 കോടി രൂപ ചിലവഴിക്കുന്ന പദ്ധതിയില്‍ 800 കോടിരൂപ കൂടി ചെലവഴിച്ചാല്‍ കോഴിക്കോട് മുതല്‍ ബത്തേരി വരെ പാത എത്തിക്കാനാവും. പാത യാഥാര്‍ത്ഥ്യമായാല്‍ വയനാടിന്റെ വികനസത്തിന് കുതിപ്പേകും.തിരുവനനന്തരപുരം മുതല്‍ കാസര്‍കോട് വരെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപിക്കാന്‍ പോകുന്ന അതിവേഗ റെയില്‍വേ പദ്ധതിയില്‍ വയനാടിനെകൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യമാണ് ശക്തമാകുന്നത്. സംസ്ഥാനത്തെ പതിനൊന്ന് ജില്ലകളിലൂടെയാണ് പാത കടന്നുപോകുന്നത്.തിരുവനന്തപുരത്തുനിന്നും കാസര്‍കോഡ് വരെ 4മണിക്കൂറില്‍ എത്തിച്ചേരാന്‍ പാതയാഥാര്‍ത്ഥ്യമായാല്‍ സാധിക്കും. ഈ പാതയില്‍ നിന്നും കോഴിക്കോട് നിന്നും ബത്തേരിയിലേക്ക് ഉപപാത നിര്‍മ്മിക്കണമെന്നാണ് ആവശ്യം. തിരുവമ്പാടി മുക്കം കല്‍പ്പറ്റ വഴി ബത്തേരിയില്‍ എത്തിക്കാന്‍ 800മുതല്‍ 900 കോടി രൂപയേ ചിലവുവരുകയുള്ളു. പാത യാഥാര്‍ത്ഥ്യമായാല്‍ മുക്കം കല്‍പ്പറ്റ എന്നിവിടങ്ങളില്‍ സ്റ്റേഷനും ഉണ്ടാവും. നാലോ അഞ്ചോവര്‍ഷത്തിനുള്ളില്‍ മുടക്കുമുതല്‍ തിരിച്ചുപിടിക്കാനും സാധിക്കുമെന്ന് റെയില്‍വേ ആക്ഷന്‍കമ്മറ്റി കണ്‍വീനര്‍ അഡ്വ. റ്റി.എം റഷീദ് പറയുന്നു. ഈ പാത വന്നാല്‍ സംസ്ഥാനത്ത് നിന്നുള്ളവര്‍ക്ക് കര്‍ണാടകത്തിലേക്ക് വളരെ എളുപ്പത്തില്‍ എത്താനാവും.

Leave A Reply

Your email address will not be published.

error: Content is protected !!