വാഹന പരിശോധനക്കിടെ ലഹരി ഗുളികകളുമായി യുവാവിനെ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റ് അധികൃതര്‍ പിടികൂടി.കോഴിക്കോട് കുറ്റിച്ചിറ മൂച്ചിക്കല്‍ ബര്‍ജീഫ് റഹ്മാന്‍(22) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 1300 എണ്ണം ട്രമഡോള്‍ ലഹരി ഗുളികകളും കണ്ടെടുത്തു. ഇന്നലെ രാത്രി 10.30ഓടെ വാഹന പരിശോധനക്കിടെ മൈസൂരില്‍ നിന്നും കോഴിക്കോടിന് വരുകയായിരുന്ന കെ എസ്ആര്‍ടിസി ബസ്സില്‍ നിന്നുമാണ് ലഹരി ഗുളികകളുമായി ബര്‍ജീഫ് റഹ്മാനെ എക്സൈസ് പിടികൂടിയത്.ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിലായിരുന്നു ഗുളികകള്‍ സൂക്ഷിച്ചിരുന്നത്.എക്സൈസ് ഇന്റലിജന്റ്സിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ എംകെ സുനില്‍, ബൈജു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കോഴിക്കോട് ബീച്ച് കേന്ദ്രീകരിച്ച് ലഹരി ഗുളികകള്‍ വില്‍ക്കുന്നയാളാണ് പിടിയിലായ ബര്‍ജീഫ് റഹ്മാനെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കി.
Sign in
Sign in
Recover your password.
A password will be e-mailed to you.