ആരോപണങ്ങള്‍ അടിസ്ഥാന രഹിതം

0

അമ്പലവയല്‍ വ്യാപാരി വ്യവയാസായി ഏകോപന സമിതി നേതൃത്വത്തിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കെവിവിഎസ് അമ്പലവയല്‍ യൂണിറ്റ് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം വ്യാപാരി വ്യവസായി കോര്‍ഡിനേഷന്‍ കമ്മിറ്റി എന്ന പേരില്‍ അമ്പലവയല്‍ യൂണിറ്റ് ഭാരവാഹികളെ സമൂഹ മധ്യത്തില്‍ അവഹേളിക്കുന്ന തരത്തില്‍ വാര്‍ത്താ സമ്മേളനം നടത്തുതയുണ്ടായെന്നും ഇവരില്‍ ഭൂരിഭാഗം പേരും സംഘടനാ വിരുദ്ധ പ്രവര്‍ത്തനത്തിന് സമിതിയില്‍ നിന്ന് പുറത്താക്കപ്പെട്ടവരാണെന്നും യൂണിറ്റ് ഭാരവാഹികള്‍ പറഞ്ഞു. നിലവില്‍ ഇവര്‍ക്ക് മെമ്പര്‍ഷിപ്പ് ഇല്ല. യൂണിറ്റിന്റെ പരസ്പര സഹായ നിധിയില്‍ നിന്ന് വായ്പ എടുത്തശേഷം തിരിച്ചടക്കാത്തവരാണ്. ഇവരുടെ പ്രതികാര നടപടിക്കു പിറകില്‍ സാമ്പത്തിക താല്‍പര്യങ്ങളാണുള്ളത്. കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത പി എസ് വിജയന്‍ വ്യാപാര ശ്രീ ചിറ്റ്‌സ് ഡയറക്ടര്‍ ബോര്‍ഡ് അംഗമാണെന്ന് യൂണിറ്റ് ഭാരവാഹികള്‍ പറഞ്ഞു. ഇവര്‍ ആരോപിക്കുന്ന തരത്തില്‍ ഒരു ക്രമക്കേടും ജില്ലാ കമ്മിറ്റി കണ്ടെത്തിയിട്ടില്ല. സംഘടനയെയും ഭാരവാഹികളെയും കരിവാരിത്തേക്കാനാണ് വാര്‍ത്താ സമ്മേളനം നടത്തിയത്. നുണ പ്രചാരണങ്ങളിലൂടെ പിളര്‍പ്പിണ്ടാക്കാനും ശ്രദ്ധ പിടിച്ചു പറ്റാനുമാണ് ഇവരുടെ ശ്രമമെന്നും യൂണിറ്റ് ഭാരവാഹികള്‍ ആരോപിച്ചു.വാര്‍ത്താ സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി അബ്ദുള്‍ ഹക്കീം , ട്രഷറര്‍ വി.റ്റി. ജോസഫ്, സന്തോഷ് എക്‌സല്‍, സി.റഷീദ്, ധനീഷ് എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!