പട്രോളിംഗ് ശക്തമാക്കി വനംവകുപ്പ്

0

രാത്രി കാലങ്ങളില്‍ വനപാതയില്‍ പട്രോളിംഗ് ശക്തമാക്കി വനംവകുപ്പ്. കഴിഞ്ഞയാഴ്ച പൊന്‍കുഴിക്ക് സമീപം ലോറിതട്ടി ആന ചരിഞ്ഞസാഹചര്യത്തിലാണ് വനംവകുപ്പ് രാത്രികാലങ്ങളില്‍ പട്രോളിംഗ് ശക്തമാക്കിയിരിക്കുന്നത്.വൈകീട്ട് ആറുമുതല്‍ രാത്രികാലയാത്രാ നിരോധന സമയം ആരംഭിക്കുന്ന ഒന്‍പതുമണിവരെയും, നിരോധന സമയം കഴിയുന്ന പുലര്‍ച്ചെയുമാണ് പട്രോളിംഗ് ശക്തമാക്കിയിരിക്കുന്നത്. ഈ സമയങ്ങളില്‍ വാഹനങ്ങള്‍ അതിര്‍ത്തികടക്കാന്‍ വേഗത്തിലാണ് പോകുക.ഈ സാഹചര്യത്തിലാണ് വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വനംവകുപ്പ് പട്രോളിംഗ് നടത്തുന്നത്. കല്ലൂര്‍ 66 മുതല്‍ കേറല അതിര്‍ത്തി മൂലഹള്ളെ വരെയുള്ള ഭാഗങ്ങളിലാണ് പട്രോളിംഗ് നടത്തുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!