നാലുപതിറ്റാണ്ട് കഴിഞ്ഞിട്ടും കരാപ്പുഴ പദ്ധതിയുടെ സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാക്കാന്‍ ഇറിഗേഷന്‍ വകുപ്പിന് കഴിഞ്ഞില്ല. കഴിഞ്ഞ പ്രളയ കാലത്ത് കാരാപ്പുഴ പരിസരങ്ങളില്‍ കര്‍ഷകരുടെ ഭൂമിയില്‍ വെള്ളം കയറി വ്യാപകമായി കൃഷി നശിച്ചിരുന്നു. പ്രളയത്തിന് ശേഷവും മുറപോലെ സര്‍വ്വെകള്‍ നടന്നെങ്കിലും ഇതുവരെ സ്ഥലം ഏറ്റെടുക്കല്‍ നടന്നില്ല.978-79 കാലഘട്ടങ്ങളിലാണ് കാരാപ്പുഴ ജലസേചന പദ്ധതിക്കായി ഇറിഗേഷന്‍ വകുപ്പ് സ്ഥലം ഏറ്റെടുപ്പ് തുടങ്ങിയത്. 1440 ഹെക്ടര്‍ ഭൂമി ഇതിനകം ഏറ്റടുത്തു. ഡാമിന്റെ സംരഭണ ശേഷിക്കനുസരിച്ച് വെള്ളം കെട്ടി നിര്‍ത്താന്‍ ഇനിയും ഭൂമി ആവശ്യമാണ്. എന്നാല്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തുടങ്ങിയ സര്‍വ്വേകള്‍ ഒരു ഫലവും കണ്ടില്ല്. പദ്ധതി പ്രദേശത്ത് താമസിക്കുന്നവര്‍ക്കും സ്വകാര്യ വ്യക്തികളുടെ കൃഷി ഭൂമിക്ക്ും ഭീഷണിയായിരുന്ന കഴിഞ്ഞ പ്രളയ കാലത്തെ അനുഭവം ഓര്‍ത്തെങ്കിലും ഭൂമി ഏറ്റെടുക്കല്‍ ത്വരിതപ്പെടുത്തി ഡാമിന്റെ സ്വഭാവിക ശേഷി പ്രയോയജനപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വന്‍ തുകകള്‍ ചെലവഴിച്ച് സര്‍വേ നടത്തുന്നതില്‍ മാത്രമാണ് ഇറിഗേശന്‍ വകുപ്പിന് താല്‍പര്യമെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. പദ്ധതിയുടെ ബെല്‍റ്റ് ഏരിയയില്‍ താമസിക്കുന്നവര്‍ വീടും സ്ഥലവും വിട്ടു നല്‍കാന്‍ തയ്യാറാണ്. എന്നാല്‍ അറ്റെടുക്കാന്‍ അധികൃതര്‍ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നതാണ് ചോദ്യം
Sign in
Sign in
Recover your password.
A password will be e-mailed to you.