കുറ്റകൃത്യങ്ങളുണ്ടായാല്‍ പൊതുജനങ്ങള്‍ക്ക് ഇനി ഉടന്‍ പോലീസിനെ നേരിട്ട് അറിയിക്കാം. 112 എന്ന നമ്പറില്‍ വിളിച്ചാണ് അറിയിക്കേണ്ടത്. പോലീസ് വാഹനങ്ങളില്‍ എമര്‍ജന്‍സി റസ്‌പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റം ഘടിപ്പിച്ചാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. പദ്ധതിയുടെ ജില്ലാതല നോഡല്‍ ഓഫീസര്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആയിരിക്കും.
സംസ്ഥാന പോലീസ് കണ്‍ട്രോള്‍ റൂം ഡിജിറ്റലൈസേഷന്റെ ഭാഗമായി പോലീസ് സ്‌റ്റേഷനുകളിലെ വാഹനങ്ങളില്‍ മൊബൈല്‍ ഡാറ്റാ ടെര്‍മിനല്‍ സിസ്റ്റം ഘടിപ്പിച്ചാണ് ഇത് നടപ്പക്കുന്നത്. 112യെന്ന നമ്പറില്‍ വിളിച്ചാല്‍ തിരുവനന്തപുരത്തെ കണ്‍ട്രോള്‍ റൂമിലാണ് കണ്ക്ടാവുക. ഫോണ്‍ കോള്‍ വന്ന് സ്ഥലം ലെക്കേറ്റ് ചെയ്ത് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കേന്ദ്രത്തിന് കൈമാറും. ജിപിഎസ് സംവിധാനത്തിലൂടെ സ്ഥലം മനസിലാക്കി ഏറ്റവും അടുത്തുള്ള പോലീസ് പട്രോളിംഗ് സംഘത്തിന് വിവരം കൈമാറും. പൊതുജനങ്ങള്‍ക്ക് അടിയന്തര പോലീസ് സേവനം ലഭ്യമാക്കുന്നതിനും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ എളുപ്പം പിടികൂടാനും ഈ സംവിധാനം വഴി സാധ്യമാകും. പോലീസ് വാഹനങ്ങളില്‍ ഈന്റര്‍നെറ്റ് സൗകര്യമുള്ള ടാബ് ലറ്റ് ഉപയോഗിച്ചാണ് വിവര ശേഖരണം. റോഡില്‍ നടക്കുന്ന സംഭവങ്ങളുടെ വീഡിയോ ച്ത്രവും ടാബ്് ലെറ്റില്‍ ശേഖരിക്കാന്‍ കഴിയും