മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ കുറുവയില്‍ ചങ്ങാട സവാരി നടത്തി

0

സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി കുറുവ ദ്വീപില്‍ ചങ്ങാട സവാരി നടത്തി. ബാണാസുര ഡാം സന്ദര്‍ശിച്ച ശേഷം കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് മന്ത്രി കുടുംബസമേതം കുറുവ ദ്വീപിലെത്തിയത്. ഡി ടി.പി.സി.യുടെ ചങ്ങാടത്തിലാണ് മന്ത്രിയും കുടുംബവും ഒരു മണിക്കുറോളം കുറുവയുടെ ഭംഗി ആസ്വാദിച്ചത് . മന്ത്രി തന്നെ ചങ്ങാടം തുഴയുകയും ചെയ്തു. കുറുവ ദ്വീപ് ഹൈക്കോടതി വിധിയെ തുടര്‍ന്ന് അടച്ച് പൂട്ടിയതിനെ കുറിച്ചും വനം വകുപ്പ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ക്യാരിയിംഗ് കപ്പാസിറ്റി കുറവായതിനാല്‍ ദ്വീപ് തുറന്ന് കഴിഞ്ഞാലും കുടുതല്‍ വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കാന്‍ കഴിയാതിരുന്നാല്‍ ഉണ്ടാകുന്ന പ്രതിസന്ധിയെ കുറിച്ചും ദ്വീപിലെ കച്ചവടക്കാര്‍ മന്ത്രിയെ ധരിപ്പിച്ചു. സാഹസിക ടൂറിസം വികസനത്തിന്റെ സാധ്യതകളെ കുറിച്ച് പഠിക്കാന്‍ കൂടിയാണ് മന്ത്രി ബാണാസുര ഡാമിലെ സ്വീപ്പ് ലൈന്‍ സന്ദര്‍ശിച്ച ശേഷം കുറുവയിലെത്തിയത്. ഡി.ടി.പി.സി കുറുവയിലെ ഓഫീസ് പരിസരത്തും പുഴയോരങ്ങളിലും വെച്ച് പിടിപ്പിക്കുന്ന വൃക്ഷതൈകളുടെ നടീലും ആല്‍മരം നട്ട് കൊണ്ട് മന്ത്രി നിര്‍വ്വഹിച്ചു. ആദ്യമായി കുറുവ ദ്വീപിലെത്തിയ ടൂറിസം വകുപ്പ് മന്ത്രിയെ ഡി.ടി.പി.സി മെമ്പര്‍ സെക്രട്ടറി ബി ആനന്ദ്, കുറുവ മാനേജര്‍ കെ.വി ഷിജു എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!