ഓള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ജൂലൈ 23,24 തിയ്യതികളില്‍ തിരുവനന്തപുരം കഴ
ക്കൂട്ടത്ത് നടക്കുമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 24-ന് രാവിലെ 11-ന് പൊതു സമ്മേളനം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനപ്രചരണത്തിന്റെ ഭാഗമായി സംസ്ഥാന പ്രസിഡണ്ട് ബാദുഷ കടലുണ്ടി ക്യാപ്റ്റനായി. വാഹന പ്രചരണ ജാഥ ജൂലൈ 15-ന് കാസര്‍ഗോഡ് നിന്നും ആരംഭിച്ച് 19-ന് തിരുവനന്തപുരത്ത് സമാപിക്കും. ജാഥയ്ക്ക് വയനാട്-കോഴിക്കോട് ജില്ലകള്‍ സംയുക്തമായി കോഴിക്കോട് പാവങ്ങാട് സ്വീകരണം നല്‍കും. അനധികൃത കാറ്ററിംഗ് സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എകെസിഎ സമ്മേളനം.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post