സ്പ്ലാഷ് കായിക മത്സരങ്ങള്‍ സമാപിച്ചു

0

സ്പ്ലാഷ് വയനാട് മഴ മഹോത്സവത്തിന്റെ ഭാഗമായി നടത്തിയ കായിക മത്സരങ്ങള്‍ സമാപിച്ചു. കാക്കവയലിലായിരുന്നു ഫൈനല്‍ മത്സരങ്ങള്‍. വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍, വയനാട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, വയനാട് ഡി.ടി പി.സി. എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മഡ് ഫുട്‌ബോള്‍, മഡ് വോളിബോള്‍, മഡ് വടംവലി, മഡ് കബഡി എന്നിവ നടത്തിയത്. ആവേശകരമായ മഡ് ഫുഡ്‌ബോളില്‍ കലാശ പോരാട്ടത്തില്‍ വയനാട് പോലീസ് ടീം ജേതാക്കളായി. പൂതാടി വൈ.എസ്.സി ടീം രണ്ടാം സ്ഥാനവും നെടിയഞ്ചേരി യുണൈറ്റഡ് എഫ്.സി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മഡ് കബഡി മത്സരത്തില്‍ ലെഗസ് തൊണ്ടര്‍നാട് ടീം ഒന്നാം സ്ഥാനവും യുവരശ്മി രണ്ടാം സ്ഥാനവും കോട്ടത്തറ ടി.സി. ബ്രിക്‌സ് മൂന്നാം സ്ഥാനവും നേടി.

സ്പ്ലാഷ് മാരത്തണില്‍ 45 വയസ്സിന് മുകളിലെ വിഭാഗത്തില്‍ മാനന്തവാടി സ്വദേശി സാബു പോള്‍ ഒന്നാം സ്ഥാനവും നടവയല്‍ സ്വദേശി സജി അഗസ്റ്റ്യന്‍ രണ്ടാം സ്ഥാനവും തരിയോട് സ്വദേശി എം. മാത്യു മൂന്നാം സ്ഥാനവും നേടി. അണ്ടര്‍ 45 വിഭാഗത്തില്‍ പനമരം സ്വദേശികളായ ഷെറിന്‍ ജോസ് ഒന്നാം സ്ഥാനവും ടി.കെ. അനൂപ് രണ്ടാം സ്ഥാനവും കൈതക്കല്‍ സ്വദേശി കെ. വിഷ്ണു മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വനിതാ വിഭാഗത്തില്‍ ഐറിന്‍ തോമസ്, അഞ്ജു ജോര്‍ജ്, കെ. ശില്പ എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി. മഡ് വടംവലി മത്സരത്തില്‍ എടപ്പെട്ടി ബ്രദേഴ്‌സ് ഒന്നാം സ്ഥാനവും ടി.സി. ബ്രിക്‌സ് കോട്ടത്തറ രണ്ടാം സ്ഥാനവും ബ്ലൂസ്റ്റാര്‍ മുട്ടില്‍ മൂന്നം സ്ഥാനവും നേടി. ജില്ലാതല മത്സരങ്ങള്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍. എ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് എം. മധു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് സലിം കടവന്‍ ,വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ ഭാരവാഹികളായ ബിജു തോമസ്, ബാബു വൈദ്യര്‍, സുബൈര്‍, സാജിദ്, ലൂക്ക ഫ്രാന്‍സിസ്,എം ഡി. ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!