കാട്ടാന ജീപ്പ് തകര്‍ത്തു
കാട്ടാന വനപാലകരുടെ ജീപ്പ് തകര്‍ത്തു. നീര്‍വാരത്ത് ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെയാണ് സംഭവം. നീര്‍വാരം അമ്മാനി പാലത്തിന് സമീപം വയലിലിറങ്ങിയ കാട്ടാനയെ പ്രദേശവാസികളോടൊപ്പം തുരത്തുന്നതിനിടെ കാട്ടാന വനപാലകരുടെ നേര്‍ക്ക് വരികയായിരുന്നു. ജീപ്പിലുണ്ടായിരുന്നവര്‍ ഇറങ്ങിയോടിയപ്പോള്‍ ആന ജീപ്പിന്റെ മുന്‍വശം തകര്‍ക്കുകയായിരുന്നു. വനം വന്യജീവി വകുപ്പിന്റെ ജീപ്പാണ് തകര്‍ത്തത്. പീന്നീട് പടക്കം പൊട്ടിച്ചും, ബഹളമുണ്ടാക്കിയും ആനയെ കാട്ടിലേക്ക് തിരികെ തുരത്തി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.